ABOUT US

                                              WELCOME SPEECH  
നന്നായി തുടങ്ങിയാല്‍ പകുതി വിജയിച്ചു എന്നൊരു ചൊല്ലുണ്ടല്ലോ....?
മഹത്തായ ഒരു സംരഭത്തിന്‍റെ പ്രഥമ കാല്‍വെപ്പാണ് ഏറ്റവും ദുഷ്ക്കരമായി മായിട്ടുള്ളത്.
ആ ചുവട് വെച്ചുകഴിഞ്ഞാല്‍ പകുതി വിജയിച്ചു എന്നര്‍ത്ഥം. മോശമായി തുടങ്ങുന്നത് ഏതിന്‍റെയും നാശത്തെയാണ് സൂചിപ്പിക്കുന്നത്.കണക്കുകൂട്ടലുകള്‍ തുടക്കത്തിലെ പിഴച്ചാല്‍ ഓരോ ചുവടും നമ്മെ ശരിയില്‍നിന്നും അകറ്റിക്കൊണ്ടിരിക്കും.
അതുപോലെതന്നെ യാത്ര തുടക്കത്തിലെ തെറ്റായ വഴിയിലൂടെയാണെങ്കില്‍ ഓരോ ചുവടും ലക്ഷ്യത്തില്‍ നിന്നും വ്യതിചിച്ചു കൊണ്ടിരിക്കും.
നമ്മുടെ ഒരു ദിവസ്സം തുടങ്ങുന്നത് മുറുമുറുപ്പോടെയാണെങ്കില്‍ ആ ദിവസ്സത്തിന്‍റെ അവസാനം അസംതൃപ്തിയോടെ ആയിരിക്കും.
അതിനാല്‍ ഏതു കാര്യം ചെയ്യാന്‍ ഒരുങ്ങുമ്പോഴും നല്ലതുടക്കം കുറിക്കണം.
ശരിയായ വഴിയിലൂടെയുള്ള, ഒരു നല്ല തുടക്കത്തിന്‍റെ ഏതാനം വര്‍ഷങ്ങള്‍
പിന്നിട്ടുകൊണ്ട് മുന്നോട്ടുള്ള യാത്രയില്‍ ഒപ്പംനിന്ന എല്ലാ സഹപ്രവര്‍ത്തകരെയും,അഭ്യുദയകാംക്ഷികളേയും സ്മൃതി പഥത്തില്‍ സൂക്ഷിച്ചുകൊണ്ട്‌. വിജയ്‌ ഫാന്‍സ്‌ ആന്‍റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ കൂട്ടുകെട്ടിലേക്ക് ഒരു നല്ല തുടക്കത്തിനായി താങ്ങളെ സ്വാഗതം ചെയ്യുന്നു.


സ്നേഹപൂര്‍വ്വം
ചേര്‍ത്തല വിജയ്‌ ഫാന്‍സ്‌ ക്ലബ്‌